|
Loading Weather...
Follow Us:
BREAKING

കുഴഞ്ഞ് വീണ് മരിച്ചു

കുഴഞ്ഞ് വീണ് മരിച്ചു
ജി. മധു (57)

വെള്ളൂർ: റിട്ടേഡ് വില്ലേജ് ഓഫീസ് അസിസ്റ്റന്റ് വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. വെള്ളൂർ വൈപ്പേൽ ജി. മധു (57) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ദേഹാസ്വാസ്ഥം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ മുൻ പ്രിൻസിപ്പൽ, ബാലഗോകുലം തലയോലപ്പറമ്പ് താലൂക്ക് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സിന്ധു മോൾ നാരയണൻ (കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ഏറ്റുമാനൂർ). മക്കൾ: വിഷ്ണു, വിഘ്നേഷ്. (ഇരുവരും വിദ്യാർഥികൾ). സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ.