കുലശേഖരമംഗലം സര്‍ഗ്ഗം കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം നടത്തി
വൈക്കം: കുലശേഖരമംഗലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ഗ്ഗം കുടുംബ കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനവും കലാ പരിപാടികളും കൊടുപ്പാടം എസ്.എന്‍.ഡി.പി ഹാളില്‍ നടത്തി. മുതിര്‍ന്ന അംഗം കെ. കുറുമ്പി സമ്മേളനം ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് പി.ജെ. യേശുദാസ് അധ്യക്ഷത വഹിച്ചു, രക്ഷാധികാരി രാജന്‍ അക്കരപ്പാടം മുഖ്യ പ്രഭാഷണം നടത്തി, റിട്ട. ഡി.ഇ.ഒ. പി.കെ. ഹരിദാസ് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു, എം.കെ. തങ്കപ്പന്‍, പി.സി. വിനോദ്, കെ.കെ. മണി, കെ.കെ. ബേബി, രസ്മി ജെയിസില്‍, കുമാരി ബാബു, ടി.എസ്. തങ്കച്ചന്‍, ടി.എസ്. ബാബു, എന്നിവര്‍ പ്രസംഗിച്ചു. ഡോ. പ്രീത് ഭാസ്‌കര്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. പഠനത്തിലും കലാ കായിക മേളകളിലും മികച്ച വിജയം നേടിയ പ്രതിഭകളേയും മുതിര്‍ന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.