കുംഭാഷ്ടമി ഇന്ന്
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി എന്ന മാശിയഷ്ടമി ഇന്ന് (11-3 -26) ആഘോഷിക്കും. വെളുപ്പിന് 4.30 മുതൽ അഷ്ടമി ദർശനം. 10ന് ഏകാദശ രദ്ര ഘൃതകലശം, വൈകിട്ട് 5 നാണ് ഉദയനാപുരത്തപ്പന്റെ വരവ്. 6ന് വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും കിഴക്കോട്ടെന്നള്ളിപ്പ്. വാഴമാന കൊട്ടാരം, കൂർക്കശ്ശേരി കൊട്ടാരം, കള്ളാട്ടുശ്ശേരി കൊട്ടാരം എന്നിവിടങ്ങളിൽ ഇറക്കി പൂജയും വിശേഷാൽ നിവേദ്യവും നടത്തും. പ്രദേശവാസികൾ നിറദീപവും നിറപറയും ഒരുക്കി എഴുന്നള്ളിപ്പിനെ വരവേൽക്കും. തിരിച്ചെഴുന്നള്ളിപ്പ് ആറാട്ടുകുളങ്ങരയിൽ എത്തുമ്പോൾ സ്വർണ്ണ കുടയും വെഞ്ചാമര ആലവട്ടങ്ങളും എഴുന്നള്ളിപ്പിന് മോടി കൂട്ടും. വിവിധ ഭാഗങ്ങളിലെ വരവേൽപ്പിന് ശേഷം രാത്രി 2 ന് വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ അഷ്ടമി വിളക്കും വലിയ കാണിക്കയും നടക്കും. ക്ഷേത്രത്തിലെ ഒരു പ്രദക്ഷിണം പൂർത്തിയാക്കി ഉദയനാപുരത്തപ്പൻ യാത്ര ചോദിച്ച് പിരിയുന്നതോടെ കുംഭാഷ്ടമി ഉൽസവത്തിന് വിരാമമാകും.
Comments ()