Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കുടിവെള്ളം കിട്ടാക്കനി ആവുമ്പോൾ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

കുടിവെള്ളം കിട്ടാക്കനി ആവുമ്പോൾ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
വടക്കേനടക്ക് സമീപം പ്രധാന റോഡിൻ്റെ നടുക്ക് ആഴ്ചകളായി കുടിവെള്ളം പാഴാകുന്ന ദൃശ്യം

എസ്. സതീഷ്കുമാർ

വൈക്കം: വേനൽ കടുത്ത് വെള്ളക്ഷാമവും, പമ്പിങ്ങിലെ തടസങ്ങൾ മൂലം ജലവിതരണവും തടസ്സപ്പെട്ട് കുടിവെള്ളം കിട്ടാക്കനി ആവുമ്പോൾ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. വൈക്കം ക്ഷേത്രത്തിൻ്റെ വടക്കേ ഗോപുരനടക്ക് സമീപം പ്രധാന റോഡിൻ്റെ നടുക്ക് ആഴ്ചകളായി കുടിവെള്ളം പാഴാകുന്ന ദൃശ്യങ്ങളാണിത്.

0:00
/1:01

നഗരഭാഗങ്ങളിലേക്ക് കുടിവെള്ള സപ്ലൈ നടത്തുമ്പോഴെല്ലാം ഇതാണ് സ്ഥിതി. ഇവിടെ വെള്ളം ഇങ്ങനെ പാഴാകാൻ തുടങ്ങിയിട്ട് നാളേറെയായി എന്ന് നാട്ടുകാർ പറയുന്നു. വലിയ കവലയിലെ വാട്ടർ അതോറിറ്റി ഓഫീസിൽ നിന്ന് അധികം ദൂരെയല്ല കുടിവെള്ളം ഇങ്ങനെ പാഴാകുന്നത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ജീവനക്കാരും ജനപ്രതിന്ധികളും എല്ലാം സ്ഥിരം കടന്നുപോകുന്ന വഴിയിലാണ് ഈ കാഴ്ച. റോഡിൻ്റെ നടുക്കാണ് പൈപ്പ് പൊട്ടി വെള്ളം ലീക്ക് ചെയ്യുന്നത്. ഈ വെയിലിലും വെള്ളം ഇങ്ങനെ റോഡരുകിൽ കെട്ടിക്കിടക്കണമെങ്കിൽ നഷ്ടപ്പെടുന്ന ശുദ്ധ ജലത്തിന്റെ അളവ് എത്രയാണെന്ന് കണക്കുകൂട്ടാവുന്നതേയുള്ളൂ. പമ്പിങ്ങിലെ സാങ്കേതികതയും തകരാറുകളും ബുദ്ധിമുട്ടുകളും ഒക്കെ പറഞ്ഞ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ന്യായം പറയുമ്പോൾ ഈ നഷ്ടമാകുന്ന ശുദ്ധജലത്തിന്റെ ഉത്തരവാദിത്വം ആർക്കാണ് എന്നുകൂടി പറയണം.