|
Loading Weather...
Follow Us:
BREAKING

കുട്ടികളെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം തുടങ്ങി

കുട്ടികളെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം തുടങ്ങി

വൈക്കം: വെച്ചൂർ അഞ്ചുമനപ്പാലത്തിൽ വച്ച് വാഹനത്തിലെത്തിയ സംഘം ആറാം ക്ലാസ് വിദ്യാർഥികളായ രണ്ട് കുട്ടികളെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. എന്നാൽ പുറത്ത് വന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ തട്ടി കൊണ്ടു പോകാൻ ശ്രമിച്ചതായി കാണുന്നില്ല.

0:00
/0:33

കുട്ടികൾ ഒരു സൈക്കിളിൽ വന്ന് പാലത്തിൽ നിൽക്കുമ്പോഴായിരുന്നു തട്ടി കൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് പറയുന്നത്. ഒരു എക്കൊ കാറ് പാലത്തിനു സമീപം നിർത്തുന്നതായി നിലവിൽ ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. കാറിൻ്റെ നമ്പർ ഈ ദൃശ്യങ്ങളിൽ വ്യക്തമല്ല. കുട്ടികൾ പറയുന്നതനുസരിച്ച് സിക്കുകാർ ഉൾപ്പെട്ട നാലോളം പേർ കാറിലുണ്ടായിരുന്നു. കുമരകം ഭാഗത്തേക്ക് പോകുകയായിരുന്ന ഈ വാഹനത്തിൽ നിന്നിറങ്ങി തോർത്ത് ചുറ്റി പിടികൂടാൻ ശ്രമിച്ചെന്നാണ് പറയുന്നത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടര കഴിഞ്ഞാണ് സംഭവം. കുട്ടികൾ കുതറി ഓടിയെന്നുമാണ് പറയുന്നത്. കല്ലറ പോലീസ് സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. മറ്റൊരു സ്ഥാപനത്തിലെ സി.സി.ടി.വി കൂടി ഇന്ന് പരിശോധിക്കും. ഇന്നലെ അവധി ആയതിനാൽ ഇത് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. ആദൃശ്യങ്ങളിൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനും വാഹനം തിരിച്ചറിയാനും കഴിയുമെന്നാണ് പ്രതീക്ഷ. പഞ്ചായത്ത് അംഗം സുരേഷ് കുമാർ അടക്കമുള്ള ജനപ്രതിനിധികൾ സംഭവത്തിൽ വ്യക്തത വരുത്താനായുള്ള ശ്രമത്തിൽ പോലീസിന് സഹായവുമായി രംഗത്തുണ്ട്.