ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം
ന്യൂദൽഹി: സോനം വാങ്ചുക്കിൻ്റെ തടങ്കൽ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ആണ് നടപടി. ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിനിടെയാണ് സോനം അറസ്റ്റിലായത്. രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്‌തിരുന്നത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരിൽ ഏറ്റവും പ്രമുഖനാണ് ആക്ടിവിസ്റ്റും വിദ്യാഭ്യാസ വിദഗ്‌ധനുമായ സോനം വാങ്ചുക്ക്.
Comments ()