|
Loading Weather...
Follow Us:
BREAKING

ലഹരി വിരുദ്ധ ബോധവൽക്കരണം

ലഹരി വിരുദ്ധ ബോധവൽക്കരണം
ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി നടന്ന ഓട്ടൻതുള്ളൽ

കുലശേഖരമംഗലം: കുലശേഖരമംഗലം ജി.എച്ച്.എസ്.എസ്. സ്കൂളിൽ നാഷണൽ സർവീസ് സ്കീം, എക്സൈസ് എറണാകുളം ജില്ല വിമുക്തി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ഇന്നലെ നടന്ന ബോധവൽക്കരണ പരിപാടിയിൽ എറണാകുളം എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ വി. ജയരാജാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ എൻ.അനിത അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.എസ്. അമ്പിളി, ശ്രീജ, സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗം പി. ബാലകൃഷ്ണപിള്ള, അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.