|
Loading Weather...
Follow Us:
BREAKING

മാംഗോമെഡോസിൽ ട്രീ ആർട്ട് ഒരുക്കുന്നു

മാംഗോമെഡോസിൽ ട്രീ ആർട്ട് ഒരുക്കുന്നു
മാംഗോ മെഡോസിൽ ഒരുക്കിയ ട്രീ ആർട്ട്

എസ്. സതീഷ്കുമാർ

കോട്ടയം: ആയാംകുടി മാംഗോ മെഡോസിൽ ട്രീ ആർട്ട് ഒരുക്കുന്നു. സഞ്ചാരികൾക്ക് മരങ്ങൾ കാഴ്ചയുടെ കൗതുകമാക്കുകയാണ് ട്രീ ആർട്ടിലൂടെ മാഗോ മെഡോസ്. കേരള ത്തിൽ ഇത് ആദ്യമാണെന്നാണ് മാംഗോ മെഡോസ് സ്ഥാപകൻ എൻ.കെ. കുര്യൻ പറയുന്നത്. ആദ്യഘട്ടത്തിൽ 30 മരങ്ങളിൽ -കേരളത്തിൻ്റെ സംസ്കാരവും കലകളും വരച്ചു കഴിഞ്ഞു. ആയാംകുടിക്കാരായ നോവൽ രാജ്, അശ്വന്ത്, മാന്നാർ സ്വദേശി അഭിനന്ദ് ഉണ്ണി എന്നിവരാണ് ഈ ട്രീ ആർട്ട് ഒരുക്കുന്നത്. ശ്രീബുദ്ധൻ, കഥകളി, കൂടിയാട്ടം, തെയ്യം, ഓട്ടൻ തുള്ളൽ, തിറ തുടങ്ങിയവ ഇതിനകം മരങ്ങളിൽ ചിത്രങ്ങളാക്കി കഴിഞ്ഞിട്ടുണ്ട്. മരങ്ങൾ ട്രീ ആർട്ടിലൂടെ മാഗോ മെഡൊസിൽ എത്തുന്നവർക്ക് ഇനി മറ്റൊരു കാഴ്ചാ അനുഭവം കൂടിയാക്കി മാറ്റാനാണ് ശ്രമം.