Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മാതൃകാ പച്ചക്കറി തോട്ടത്തിൽ നൂറുമേനി വിളവ്

മാതൃകാ പച്ചക്കറി തോട്ടത്തിൽ നൂറുമേനി വിളവ്
വൈക്കം താലൂക്ക് ആശുപത്രി വളപ്പിൽ ഒരുക്കിയ മാതൃകാ പച്ചകറി തോട്ടത്തിൽ നിന്ന് വിളവെടുത്ത ചീര സി.കെ.ആശ എം.എൽ.എ ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകറിന് കൈമാറുന്നു

വൈക്കം: കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി യജ്ഞപദ്ധതിയുടെ ഭാഗമായി വൈക്കം താലൂക്ക് ആശുപത്രി വളപ്പിൽ ഒരുക്കിയ മാതൃകാ പച്ചക്കറി തോട്ടത്തിൽ നൂറുമേനി വിളവ്. വൈക്കം നഗരസഭ കൃഷിഭവൻ പരിധിയിലുള്ള താലുക്ക് ആശുപത്രിയിലെ 40 സെൻ്റ് സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തിയത്. ഒരുക്കിയ നിലത്തിൽ കളകൾ വളരാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് തൈനട്ടും മണ്ണും വളവും നിറച്ച ഗ്രോബാഗിലും ചട്ടിയിലുമാണ് തൈകൾ നട്ടത്. സി.കെ.ആശ എം.എൽ.എ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ആശുപത്രി വളപ്പിൽ വിജയകരമായി നടത്തിയ കൃഷി കൂടുതൽ പേർക്ക് കൃഷിയോട് ആഭിമുഖ്യമുണ്ടാകാൻ ഇടയാക്കുമെന്ന് സി.കെ.ആശ എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ഇടങ്ങളിൽ കൃഷിത്തോട്ടങ്ങൾ തീർത്ത് കുടുംബങ്ങളൈ കൃഷിയോടടുപ്പിക്കുന്ന കൃഷിഭവൻ്റെ പദ്ധതി കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കൃഷിവകുപ്പിൻ്റെ തീരുമാനം. താലൂക്ക് ആശുപത്രിയിൽ നടത്തിയ കൃഷിയുടെ പരിപാലനവും മേൽനോട്ടവും താലൂക്ക് ആശുപത്രി, കൃഷിഭവൻ അധികൃതരും കാർഷിക വികസന സമിതി അംഗങ്ങളുമാണ് നിർവഹിച്ചത്.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.ജി. സീന, വൈക്കം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിനു ചന്ദ്രബോസ്, താലൂക്ക് ആശുപത്രി
സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകരൻ
കാർഷിക വികസന സമിതി അംഗം പി. സോമൻപിള്ള, എൻ. മോഹനൻ, സിന്ധു മധുസൂദനൻ, കൃഷി ഉദ്യോഗസ്ഥരായ മെയ്സൺ മുരളി, വി.വി. സിജി, ആശ കുര്യൻ, നിമിഷ കുര്യൻ രമ്യ തുടങ്ങിയവർ സംബന്ധിച്ചു.