വാഴപ്പള്ളിയിൽ യു.ഡി.എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റു
ചങ്ങനാശ്ശേരി: വടക്കേക്കരയിൽ യു.ഡി.എഫ് പ്രവർത്തകന് മർദ്ദനം. വാഴപ്പള്ളി പഞ്ചായത്ത് 57ാം നമ്പർ ബൂത്ത് ഗവൺമെന്റ് സ്കൂൾ വടക്കേക്കരയിൽ ആണ് സംഘർഷം ഉണ്ടായത്. യു.ഡി.എഫ് പ്രവത്തകരായ ടോമിച്ചൻ, മോനിച്ചൻ എന്നിവർക്ക് മർദ്ദനമേറ്റു. വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗമായ സി.പി.എം. നേതാവിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് യു.ഡി.എഫ് ആരോപിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രാൻസിസ് ജോർജ് എം.പി പരിക്കേറ്റവരെ സന്ദർശിച്ചു.
Comments ()