Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

മെഡിക്കൽ പിജി പ്രവേശനം:  പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഡൽഹി: ഡൽഹി ഉൾപ്പെടെ 19 എയിംസുകൾ, ജിപ്‌മർ പുതുച്ചേരി, നിംഹാൻസ് ബെംഗളൂരു, പി.ജി.ഐ.എം.ഇ.ആർ ചണ്ഡിഗഡ്, തിരുവനന്തപുരം ശ്രീചിത്ര എന്നീ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പി.ജി പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് (ഐ.എൻ.ഐ സി.ഇ.ടി) ഇപ്പോൾ അപേക്ഷിക്കാം. മേയ് 16ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ വച്ചാണു പരീക്ഷ. www.aiimsexams.ac.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 25 വരെ അപേക്ഷ നൽകാം. ഡൽഹി എയിംസാണ് പരീക്ഷ നടത്തുന്നത്. അപേക്ഷാഫീസ് 4000 രൂപയാണ് പട്ടികജാതി, വർഗ, ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 3200 രൂപ. ഭിന്നശേഷി വിഭാഗത്തിനു ഫീസ് ഉണ്ടാവില്ല. പ്രവേശനപരീക്ഷയുടെ ഫലം വന്നശേഷം നടത്തുന്ന പൊതുവായ കൗൺസലിങ് വഴിയാണ് സീറ്റ് അലോട്മെന്റ് നടത്തുക അതത് സ്‌ഥാപനങ്ങളിൽ ലഭ്യമായ പ്രോഗ്രാമുകളും സീറ്റുകളും മറ്റ് വ്യവസ്ഥകളും വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ടസുകൾ പരിശോധിച്ചു മനസ്സിലാക്കണം. തിരുവനന്തപുരം ശ്രീചിത്രയിൽ എം.ഡി (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ) പ്രോഗ്രാമിനുള്ള ഒരു സീറ്റിലേക്കാണു പ്രവേശനം. പ്രോഗ്രാമുകളും യോഗ്യതയും, എം.ഡി, എം.എസ്, ഡി.എം (6 വർഷം), എം.സി.എച്ച് (6 വർഷം), എം.ഡി (ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷൻ) എന്നീ പ്രോഗ്രാമുകൾക്ക് എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. എം.ഡി.എസിനു ബി.ഡി.എസ് ബിരുദം. അപേക്ഷകർ ഒരു വർഷത്തെ ഇന്റേൺഷിപ്പ്/പ്രാക്ടിക്കൽ ട്രെയ്നിങ് ജൂലൈ 31ന് മുൻപ് പൂർത്തിയാക്കിയിരിക്കണം. ബിരുദത്തിന് 55 ശതമാനം മാർക്ക് ഉണ്ടാവണം. പട്ടികജാതി, വർഗ വിഭാഗത്തിന് 50 ശതമാനം മാർക്ക് മതിയാകും. വിദേശപൗരന്മാർ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ, സ്പോൺസേഡ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കും അപേക്ഷിക്കാം. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ആകെ 200 മാർക്കാണ്. ശരിയായ ഉത്തരത്തിന് ഒരു മാർക്കും തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുമുണ്ടാകും. 45 മിനിറ്റ് വീതം ദൈർഘ്യമുള്ള നാല് ഭാഗങ്ങളായാണ് പരീക്ഷ. ഓരോ ഭാഗത്തും അമ്പത് ചോദ്യങ്ങൾ വീതമുണ്ടാകും. അമ്പത് ശതമാനത്തിന് മുകളിൽ നേടുന്നവരെയാണു പ്രവേശനത്തിനായി പരിഗണിക്കുന്നത്. പട്ടികജാതി, വർഗ, ഒബിസി, ഭിന്നശേഷി വിഭാഗത്തിന് നാൽപത്തി അഞ്ച് ശതമാനം മതി.