മേളവിസ്മയം തീർത്ത് ക്ഷേത്രവാദ്യ കലാചക്രവർത്തി
ആർ. സുരേഷ്ബാബു
വൈക്കം: ക്ഷേത്ര വാദ്യ കലാ ചക്രവർത്തി തേരോഴി രാമക്കുറുപ്പ് ഒരുക്കിയ മേളവിസ്മയം കാണുവാൻ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് ആസ്വാദകവൃന്ദം ഒഴുകിയെത്തി. വൈകിട്ട് നടന്ന കാഴ്ച ശ്രീബലി ഒരു വലം വച്ച് കൊടിമരച്ചുവട്ടിൽ എത്തിയതോടെ പഞ്ചാരിമളത്തിന് തുടക്കമായി. പതികാലത്തിൽ തുടങ്ങിയ മേളം അഞ്ചാംകാലത്തിൽ അവസാനിച്ചതോടെ ചെമ്പട തുടങ്ങി. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന പഞ്ചാരിമേളം കൊടിമരച്ചുവട്ടിൽ സമാപിച്ചു. ഉദയനാപുരം ഹരി, ഉദയനാപുരം രാജേഷ്, തിരുവാങ്കുളം രഞ്ചു, രവിപുരം ജയൻ വാര്യർ, പാണാവള്ളി ശങ്കർ , ഉദയനാപുരം ഷിബു തുടങ്ങിയ എഴുപതിലധികം കലാകാരൻമാർ പഞ്ചാരിമേളത്തിൽ പങ്കെടുത്തു.