മഹാദേവക്ഷേത്രത്തിൽ തെരുവ് നായ ആക്രമണം
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കുട്ടിയെ തെരുവ് നായ ആക്രമിച്ചു. വൈകിട്ട് 7 മണിയോടെ പനച്ചിക്കൽ നടക്ക് മുൻവശം വച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. അഛനും അമ്മയും സഹോദരിയുമൊത്ത് ദർശനത്തിന് ശേഷം ഇവരുടെ അല്പം മുന്നിലായി നടന്ന കുട്ടിയുടെ നേരെ നായ ചാടി വീഴുകയായിരുന്നു. കുട്ടി അലറിക്കരഞ്ഞ് പിതാവിന്റെ സമീപത്തേക്ക് ഓടി. കുട്ടിയുടെ നേരേ നായ ഓടി വരുന്നത് കണ്ട സമീപം ഉണ്ടായിരുന്ന ഒരാൾ നായയെ ഓടിച്ചു. കുട്ടി വീണെങ്കിലും നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഭക്തർ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസറെ കണ്ട് പരാതി പറഞ്ഞു. തെരുവ് നായയുടെ ശല്യം വൈക്കം ക്ഷേത്രത്തിൽ രൂക്ഷമാണന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഭക്തജനങ്ങൾ ദേവസ്വത്തിന് പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തിട്ടില്ല.