മിന്നലേറ്റ് ഒരു മരണം
മലപ്പുറം: എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വീടിൻ്റെ മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു വൈകിട്ട് 4 മണിയോടെ ഇടിമിന്നലേറ്റത്. പാലപ്പറ്റ സ്വദേശി കാരി എന്ന 65 കാരനാണ് മരിച്ചത്. മലബാർ മേഖലയിൽ കനത്ത മഴയാണ് വൈകിട്ട് പെയ്തത്.

വീടുകളുടെയും സ്ഥാപനങ്ങളുടെയും മേൽക്കൂര കാറ്റിൽ പറന്നു പോയി. പല വീടുകളുടെയും മേൽക്കൂര മരങ്ങൾ വീണ് തകർന്നു.
Comments ()