|
Loading Weather...
Follow Us:
BREAKING

മിസ്റ്റർ കോട്ടയമായി വൈക്കംകാരൻ

മിസ്റ്റർ കോട്ടയമായി വൈക്കംകാരൻ

എസ്. സതീഷ്കുമാർ

കോട്ടയം: മിസ്റ്റർ കോട്ടയമായി വൈക്കംകാരൻ അർജ്ജുൻ. ശനിയാഴ്ച നടന്ന കോട്ടയം ജില്ല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലാണ് പോളശേരി സ്വദേശി പ്ലസ് വൺ വിദ്യാർത്ഥി ടി.വി. അർജ്ജൻ 55 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ കോട്ടയം ആയത്. സീനിയർ കാറ്റഗറിയിലും ഒന്നാം സ്ഥാനം വൈക്കത്തുകാരനാണ്. എസ്. വിഷ്ണുദാസ് ആണ് സീനിയർ കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടിയത്. കുലശേഖരമംഗലം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ്‌വൺ വിദ്യാർത്ഥിയാണ് അർജ്ജുൻ. അഞ്ച് മാസത്തെ പരിശീലനത്തിലൂടെയാണ് അർജ്ജുൻ ഈ നേട്ടം കൈവരിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലായിരുന്നു അർജ്ജുൻ്റെ ഒന്നാം സ്ഥാനം നേടിയ പ്രകടനം.

0:00
/1:47

കൊച്ചുകവലയിലെ അറ്റ്ലസ് ജിംനേഷ്യത്തിലായിരുന്നു അർജ്ജുൻ്റെ പരിശീലനം. മത്സ്യതൊഴിലാളിയായ തേവരേഴത്ത് വിനോദാണ് അർജ്ജുൻ്റെ പിതാവ്. മാതാവ് സന്ധ്യ. ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കോട്ടയം സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി പങ്കെടുത്ത അർജ്ജുൻ മിസ്റ്റർ കോട്ടയമായി തിരഞ്ഞെടുക്കപ്പെട്ടത്.