Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മഞ്ഞുമലകൾ കീഴടക്കി വെച്ചൂരിന്റെ അശ്വിൻ

മഞ്ഞുമലകൾ കീഴടക്കി വെച്ചൂരിന്റെ അശ്വിൻ

വെച്ചൂർ: പ്രതികൂല കാലാവസ്ഥയെയും അതികഠിനമായ പാതകളെയും അതിജീവിച്ച് ഉത്തരാഖണ്ഡിലെ കേദാർഖണ്ഡ് (12,500 അടി) കീഴടക്കി വെച്ചൂർ സ്വദേശി അശ്വിൻ കെ. എസ്. വെച്ചൂർ കാട്ടേഴത്ത് സിബുവിന്റെ മകനായ അശ്വിൻ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12,500 അടി ഉയരത്തിലുള്ള പ്രദേശം കീഴടക്കിയാണ് നാടിന് അഭിമാനമായത്.

ഋഷികേശ്, ഡെറാഡൂൺ വഴി മഞ്ഞുമൂടിയ മലനിരകളിലൂടെയായിരുന്നു യാത്ര. മൈനസ് 16 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന അതികഠിനമായ തണുപ്പിനെ അവഗണിച്ചുകൊണ്ട് മൂന്ന് ദിവസത്തെ സാഹസിക യാത്രയ്ക്കൊടുവിലാണ് അശ്വിൻ ലക്ഷ്യസ്ഥാനത്ത് എത്തിയത്.

സാഹസിക യാത്രകളിൽ ഏറെ താല്പര്യമുള്ള അശ്വിൻ മുൻപും നിരവധി ശ്രദ്ധേയമായ യാത്രകൾ നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് മംഗളൂരുവിലേക്കും തിരിച്ചും നടത്തിയ സോളോ സൈക്കിളിങ് യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ഡെക്കാത്ത്‌ലോണും നേവൽ ബേസും സംയുക്തമായി സംഘടിപ്പിച്ച ഹില്ലി സൈക്കിളിങ്ങിലും അശ്വിൻ പങ്കെടുത്തിട്ടുണ്ട്. അടിമാലി, മൂന്നാർ, വട്ടവട തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലൂടെയുള്ള അഡ്വഞ്ചർ സൈക്കിളിങ് യാത്രകളും ഈ യുവാവ് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ബി.എസ്.സി. അഗ്രികൾച്ചർ ബിരുദധാരിയാണ്. സഹോദരി നിള.