|
Loading Weather...
Follow Us:
BREAKING

മറവൻ തുരുത്ത് സർക്കാർ യു.പി സ്കൂളിലെ ഒന്നാം ക്ലാസുകാർക്ക് ഇനി എ.സി ക്ലാസ് റൂം

മറവൻ തുരുത്ത് സർക്കാർ യു.പി സ്കൂളിലെ ഒന്നാം ക്ലാസുകാർക്ക് ഇനി എ.സി ക്ലാസ് റൂം
സുസ്വാഗതം പരിപാടി വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മറവൻ തുരുത്ത് സർക്കാർ യു.പി സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികൾ ഇനി എയർ കണ്ടീഷൻ മുറിയിൽ ഇരുന്ന് പഠിക്കും. ഒന്നാം ക്ലാസിലെ 21 കുട്ടികളാണ് ഇനി എ.സി ക്ലാസ് മുറിയിൽ പഠിക്കുന്നത്. മറവന്തുരുത്തിന്റെ ഗ്രാമ ബോക്ക് - ജില്ലാ പഞ്ചായത്ത് അംഗങ്ങളെ സ്വീകരിച്ച സുസ്വാഗതം പരിപാടിയിലാണ് എ.സി. ക്ലാസ് മുറി ഉത്ഘാടനം ചെയ്തത്. സ്കൂളിൽ വിളയിച്ച നെല്ല് കൊണ്ട് എം.പി.ടി.എ കമ്മിറ്റി അംഗം രത്നമ്മയുടെ നേതൃത്വത്തിൽ പാചകം ചെയ്ത പായസം വിതരണം ചെയ്തു. പുതിയ ജനപ്രതിനിധി കളുമായി സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിത്ത ഐക്യം സൃഷ്ടിച്ച്, പൊതു പ്രവർത്തനത്തിന്റെയും പൊതു പ്രവർത്തകരുടെയും മൂല്യം ഇളം തലമുറകൾക്ക് പകർന്നു കൊടുക്കുകയും ചെയ്ത പരിപാടിയായിരുന്നു സുസ്വാഗതം. ചടങ്ങിൽ വൈക്കം എം.എൽ.എ എഴുതി നൽകിയ അനുമോദനക്കുറിപ്പ് വായിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരതി വിനയൻ അധ്യക്ഷത വഹിച്ച യോഗം വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾക്ക് സ്കൂളിന്റെ സ്നേഹോപഹാരം വിതരണം ചെയ്തു. ഒന്നാം ക്ലാസ്സിൽ സ്ഥാപിച്ച എ.സി സംവിധാനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഇൻക്ലൂസീവ് കായികോത്സവത്തിൽ വെങ്കല മെഡൽ നേടിയ നിഹാൻ ഷാഹിദിനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി.വി. ഹരിക്കുട്ടൻ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.സി. തങ്കരാജ്, വാർഡ് മെമ്പർ വനജ അനിൽകുമാർ, ആർ ഗിരിമോൻ, വി.പി. ജയകുമാർ, സൗദ നവാസ്, വേണുഗോപാൽ ,പ്രകാശൻ മൂഴിക്കരോട്ട് എന്നിവർ ആശംസകൾ നേർന്നു. പി.ടി.എ പ്രസിഡന്റ്‌ അഡ്വ. പിആർ. പ്രമോദ് സ്വാഗതവും അധ്യാപകൻ ബോബി ജോസ് നന്ദിയും പറഞ്ഞു. പ്രധാന അദ്ധ്യാപകൻ സി.പി. പ്രമോദ്, അധ്യാപകരായ അരുണിമ ബലരാമൻ, ഐശ്വര്യ വി, സൗമ്യ സദാനന്ദൻ, ആതിര ശശികുമാർ, നീതു, അംബിക, അമേഘ എം.ഇ.ജി അഡ്മിൻ ബെൻഷാദ് എന്നിവർ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.