മത്സ്യത്തൊഴിലാളി മരിച്ച നിലയിൽ
വൈക്കം: മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയെ വേമ്പനാട്ടുകായലിലെ ദ്വീപിൽ മരിച്ച നിലയിൽ കണ്ടെത്തി. അംബികാമാർക്കറ്റ് പുത്തൻവാടയിൽ മണിയപ്പനെ(58) യാണ് പുത്തൻകായൽ ദ്വീപിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യബന്ധനത്തിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട് കരയിൽ കയറിയപ്പോൾ കുഴഞ്ഞ് വീണതാകാം എന്നതാണ് പ്രാഥമിക നിഗമനം. രാവിലെ 11ഓടെ സമീപത്ത് പുല്ല് ചെത്താൻ എത്തിയ തൊഴിലാളികളാണ് വീണുകിടക്കുന്ന മണിയപ്പനെ കാണുന്നത്. ഉടൻ തണ്ണീർമുക്കം ഗവൺമെൻ്റ് ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: രജനി. മക്കൾ: കാർത്തികേയൻ, ഹരികൃഷ്ണൻ.
Comments ()