മുന്‍ എം.എല്‍.എ. പി.എം. മാത്യുവിന്റെ സംസ്‌ക്കാരം നടന്നു
എസ്. സതീഷ്കുമാർ
കടുത്തുരുത്തി: മുന്‍ എം.എല്‍.എ പി.എം. മാത്യുവിന്റെ സംസ്‌ക്കാരം നടന്നു.
സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ വീട്ടിലെത്തി മൃതദേഹത്തില്‍ റീത്ത് സമര്‍പിച്ചു. ഇടവക ദേവാലയമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തു പള്ളിയില്‍ നടന്ന സംസ്‌ക്കാര
ശുശ്രൂഷകള്‍ക്ക് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം
വഹിച്ചു. ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ.അബ്രാഹം
കൊല്ലിത്താനത്തുമലയില്‍, ഭരണങ്ങാനം സെന്റ് മേരീസ് പള്ളി വികാരി ഫാ.സഖറിയാസ് ആട്ടപ്പാട്ട് തുടങ്ങീ നിരവധി വൈദീകര്‍ സഹകാര്‍മികത്വം വഹിച്ചു. വന്‍ജനാവലയാണ് സംസ്‌ക്കാര കര്‍മങ്ങളില്‍പങ്കെടുത്തത്. താഴത്തുപള്ളിയിലെ കുടുംബ കല്ലറയിലാണ് സംസ്കാരം നടന്നത്. മൃതദേഹം രാവിലെ 11.30 ഓടെ വിലാപയാത്രയായി താഴത്തുപള്ളിയുടെ സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. പള്ളിയിലേക്ക് മൃതദേഹം കൊണ്ടു പോകുന്നതിന് തൊട്ട് മുമ്പായി പോലീസിന്റെ
നേതൃത്വത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി അർപ്പിച്ചത്.

വീട്ടിലും, പാരീഷ് ഹാളിലുമായി ആയിരകണക്കിന് ജനങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാൻ എത്തിയത്. ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, പാലാ രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് തടത്തില്‍, കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോനാ പള്ളി ആര്‍ച്ച് പ്രീസ്റ്റ് ഫാ. തോമസ് മേനാച്ചേരി, മന്ത്രിമാരായ
റോഷി അഗസ്റ്റിന്‍, പി. പ്രസാദ്, എം.പിമാരായ ജോസ് കെ. മാണി, ഫ്രാന്‍സീസ്ജോര്‍ജ്, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോബ്മൈക്കിള്‍, അനൂപ് ജേക്കബ്, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, എം. വിജയകുമാര്‍, കെ.സി. ജോസഫ്, പന്തളം സുധാകരന്‍, രാജന്‍ ബാബു, പി.സി. തോമസ്, ജോസഫ് എം.പുതുശ്ശേരി, ഇ.എം. ആഗസ്തി, തോമസ് ചാഴികാടന്‍, ജോണി
നെല്ലൂര്‍, മാത്യു സ്റ്റീഫന്‍, ജോസഫ് വാഴയ്ക്കന്‍, സ്റ്റീഫന്‍ ജോര്‍ജ്,
പി.സി. ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, ടോമി കല്ലാനി, ജോസ് മോന്‍ മുണ്ടയ്ക്കന്‍,
സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാലാ തുടങ്ങീ ജനപ്രതിനിധികളും
രാഷ്ട്രീയകക്ഷി നേതാക്കളും വൈദീകരും തുടങ്ങി സമുദായ നേതാക്കളും വ്യാപാരി സമൂഹവും സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു. സ്പീക്കര്‍ക്കു വേണ്ടിയും സര്‍ക്കാര്‍ പ്രതിനിധി റീത്ത് സമര്‍പിച്ചു. സംസ്‌കാര ശേഷം താഴത്തുപള്ളി മേരി മാതാ ഷോപ്പിംഗ് കോംപ്ലക്സ് അങ്കണത്തി
നടന്ന അനുശോചന യോഗത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പെടെയുള്ള ജനപ്രതിനിധികളും, ജില്ലാ പഞ്ചായത്തംഗം ആന്‍ മരിയ ജോര്‍ജ്, കടുത്തുരുത്തി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് റോയിജോര്‍ജ്, തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി അനുശോചന പ്രമേയം അവതരിപ്പിച്ചു.