മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം
വൈക്കം: മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം. മൂത്തേടത്ത് കാവ് സ്ക്കൂളിൽ ബൂത്ത് സന്ദർശിക്കാൻ എത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിനോട് എൽ.ഡി.എഫ് പ്രവർത്തകൻ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. അജിത്തിനോട് മോശമായി സംസാരിച്ചതോടെ ബി.ജെ.പി പ്രവർത്തകർ ഇടപെട്ടു. തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയ്യേറ്റവും ഉണ്ടായി. കൂടുതൽ പോലീസ് എത്തിയാണ് പ്രവർത്തകരെ പിരിച്ച് വിട്ടത്.
Comments ()