നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലെ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ 14 സ്ഥാനാർഥികളുടേതായി 16 പത്രികകളാണ് തള്ളിയത്. നിലവിൽ 62 സ്ഥാനാർഥികളും120 നാമനിർദ്ദേശ പത്രികകളുമാണ് ഉള്ളത്. 26 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം. സ്ഥാനാര്‍ഥികളും, സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും സൂക്ഷ്പരിശോധനയില്‍ പങ്കെടുത്തു.
Comments ()