നെൽകൃഷിക്ക് വിത്ത് പാകി

വൈക്കം: ചെമ്മനത്തുകര 1173 -ാം നമ്പർ എൻ.എസ്.എസ്. കരയോഗം വക ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അടുത്ത ഒരു വർഷത്തെ അടിയന്തിരാവശ്യത്തിനുള്ള നെൽകൃഷിക്ക് വിത്ത് വിതച്ചു. വിജയദശമി നാളിൽ പൂജകൾക്ക് ശേഷമാണ് ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിൽ ക്ഷേത്രം മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തത് കൃഷി ചെയ്യുന്നതിനായി വിത്ത് വിതച്ചത്. കരയോഗം പ്രസിഡൻ്റ് എം.വി. രാധാകൃഷ്ണൻ നായർ, സെക്രട്ടറി രാകേഷ് ടി. നായർ, ശ്രീകാന്ത് പി.സി. എന്നിവർ നേതൃത്വം നൽകി.