നെല്ലിക്കോട്ട് മഹാദേവന്‍ ചെരിഞ്ഞു
തുറുപ്പുഗുലാൻ എന്ന സിനിമയില്‍ കഥാപാത്രമായിട്ടുള്ള ആന നെല്ലിക്കോട്ട് മഹാദേവന്‍ ചെരിഞ്ഞു. 55 വയസ്സായിരുന്നു പ്രായം. നെട്ടൂര്‍ ശിവക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആനയെ ഇന്ന് ലോറിയിൽ കയറ്റുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. വൈകീട്ട് നാലുമണിയോടെ ലോറിയിൽ കയറ്റുമ്പോഴാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയും കുറച്ച് സമയത്തിനകം നെല്ലിക്കോട്ട് മഹാദേവൻ ചെരിയുകയും ചെയ്തു.