നഗരമധ്യത്തിൽ തീ പിടുത്തം
എസ്. സതീഷ്കുമാർ
വൈക്കം: പടിഞ്ഞാറെ നടയിൽ ചവറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ നട അന്ധകാര തോടിന് സമീപം പടിഞ്ഞാറെ നടയിൽ നിന്ന് കയറുന്ന കാലാക്കൽ റോഡരുകിലെ പറമ്പിൽകിടന്ന ചവറിനാണ് തീ പിടിച്ചത്. രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. ഫയർ ഫോഴ്സ് എത്തിയാണ് തീ കൊടുത്തിയത്. ജൂവലറിക്കും മറ്റ് കെട്ടിടങ്ങൾക്കും സമീപത്താണ് തീ പടർന്നത്. സ്ഥാപനങ്ങൾ അടച്ച് പോയ സമയത്താണ് തീപിടിത്തം ഉണ്ടായത്. ചവറിന് ആരെങ്കിലും തീയിട്ടതാണൊ എന്നാണ് സംശയം ഉയരുന്നത്. അഷ്ടമി ഉത്സവം കഴിഞ്ഞതിനാൽ ഒഴിഞ്ഞ സ്ഥലത്ത് വൻതോതിൽ കൂട്ടിയിട്ടിരുന്ന ചവറു കൂനയ്ക്കാണ് തീ പിടിച്ചത്. തീ കണ്ടയാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിനെ അറിയിച്ച് അവരെത്തി തീ പൂർണ്ണമായും കെടുത്തിയാണ് അപകടാവസ്ഥ ഒഴിവാക്കിയത്.
0:00
/2:29