|
Loading Weather...
Follow Us:
BREAKING

നഗരമധ്യത്തിൽ വൻ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

നഗരമധ്യത്തിൽ വൻ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
വൈക്കത്ത് ആക്രി കടയുടെ ഗോഡൗണിൽ ഉണ്ടായ തീ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അണയ്ക്കുന്നു

എസ്. സതീഷ്കുമാർ

വൈക്കം: കൊച്ചു കവലക്ക് സമീപം ആക്രിക്കടയുടെ ഗോഡൗണിൽ വൻ തീപിടിത്തമുണ്ടായി. നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

0:00
/2:14

നവാസ് കളത്തിപ്പറമ്പിൽ എന്നയാളുടെ ആക്രി കടയുടെ ഗോഡൗണിലാണ് ഉച്ചക്ക് രണ്ടരയോടെ തീപിടിത്തം ഉണ്ടായത്. സമീപത്തെ പറമ്പിൽ ചവറിന് തീയിട്ടത് കാറ്റിൽ പടർന്നു പിടിച്ചാണ് ഗോഡൗണിന് തീപിടിച്ചത്. തീ പടർന്നു പിടിച്ചപ്പോൾ ഗോഡൗണിലെ ഇതര സംസ്ഥാനക്കാരായ ജീവനക്കാരുടെ അടക്കം അഞ്ചോളം പേർ ഉണ്ടായിരുന്നു. ഇവർ ആദ്യം തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെ തുടർന്ന് ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. വൈക്കത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ആദ്യം എത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല .തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്‌സ് ഒരു യുണിറ്റ് കൂടി എത്തി. ഫയർഫോഴ്സിന്റെ രണ്ടു മണിക്കൂർ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ഗോഡൗണിലെ പ്ലാസ്റ്റിക് അടക്കമുള്ള സാധനങ്ങളിലേക്ക് തീ വ്യാപകമായി പടർന്നതോടെ കനത്ത പുകയും ഉയർന്നു. അടുത്ത ദിവസം ഗോഡൗണിലേക്ക് ഒരു ലോഡ് ആക്രി സാധനങ്ങൾ എത്തിച്ച് സ്റ്റോക്ക് ചെയ്തിരുന്നു. ഗോഡൗൺ നിറച്ച് ആക്രി സാധനങ്ങൾ ഉള്ളതിനാൽ തീപിടുത്തത്തിന്റെ വ്യാപ്തി കൂടുകയായിരുന്നു. ഒരു ഓഫീസ് മുറിയും ഇതിനോട് ചേർന്നുള്ള ഇരുമ്പ് ഷീറ്റ് കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഗോഡൗണിന് ചുറ്റും ഇരുമ്പ് തകിട് കൊണ്ട് മറച്ച നിലയിലാണ് പ്രവർത്തിച്ചിരുന്നത്. ഗോഡൗണിനോട് ചേർന്ന് വീടുകൾ ഉണ്ടായിരുന്നെങ്കിലും അങ്ങോട്ടേക്ക് പടരാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. വീതി കുറഞ്ഞ ഇടറോഡിന് അരികിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത് അതുകൊണ്ടുതന്നെ ഫയർഫോഴ്സ് വാഹനങ്ങൾക്ക് ഇങ്ങോട്ട് എത്താൻ ഏറെ പണിപ്പെടേണ്ടി വന്നു. ഒരു മണിക്കൂറായിട്ടും തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ പിറവം, എറണാകുളം, കോട്ടയം ജില്ലകളിലെ ഫയർഫോഴ്സ് മറ്റ് ചില യൂണിറ്റുകളിൽ നിന്ന് ഫയർ യൂണിറ്റ് എത്തിയിരുന്നു. ഇതിനിടെ ഫയർഫോഴ്സ് വാഹനത്തിനും മതിലിനും ഇടയിൽപ്പെട്ട നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറിന് നിസ്സാര പരുക്കേറ്റു. കൈമുട്ടിനും തോളിനും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചെയർമാൻ ആശുപത്രിയിൽ ചികിത്സ നേടിയിട്ടുണ്ട്