നഗരസഭ കൗൺസിൽ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കം നഗരസഭയിലെ 27 കൗൺസിലർമാർ ഞായാറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുതിർന്ന അംഗമാണ് ആണ് ആദ്യം ഉദ്യോഗസ്ഥ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നത്. പിന്നീട് മുതിർന്ന അംഗം 26 പേർക്കും സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും. അബ്ദുൾ സലാം റാവുത്തറാകും ആദ്യം സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കും. പിന്നീട് ആ മുതിർന്ന അംഗത്തിൻറെ അദ്ധ്യക്ഷതയിൽ ആദ്യ കൗൺസിയോഗം നടക്കും. 26 നാണ് നഗരസഭ അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നത്. ജില്ലയിലെ മുതിർന്ന നേതാക്കളിൽ ഒരാളും വൈക്കം നഗരസഭയുടെ മുൻ വൈസ് ചെയർമാൻ കൂടിയായിരുന്ന, 16-ാം വാർഡിൽ നിന്ന് ജയിച്ച അബ്ദുൽ സലാം റാവുത്തറാകും ചെയർമാൻ. അതേസമയം പാർട്ടിയുടെ ഔദ്യോഗിക തീരുമാനം രണ്ട് ദിവസത്തിനകമാണ് ഉണ്ടാവുക. രണ്ട് ടേമിലായി മറ്റൊരാൾക്ക് കൂടി ചെയർമാൻ സ്ഥാനം നൽകണമെന്ന ആവശ്യവും കോൺഗ്രസിനുള്ളിൽ ഉയർന്നിട്ടുണ്ട്. കോൺഗ്രസ് ജില്ല നേതൃത്വം വിഷയം ചർച്ച ചെയ്യുമെങ്കിലും ചെയർമാൻ സ്ഥാനം നൽകുന്നതിൽ കെ.പി.സി.സി മാനദണ്ഡം പാലിക്കണമെന്ന ആവശ്യവും ഉയരും. 12 -ാം വാർഡിൽ നിന്ന് ജയിച്ച മുൻ നഗരസഭ ചെയർപേഴ്സനായിരുന്ന രേണുക രതീഷ് വൈസ് ചെയർമാനാകുമെന്നാണ് സൂചന. എന്നാൽ മുൻകാലങ്ങളിലെ കീഴ്‌വഴക്കങ്ങൾ പറഞ്ഞ് ഇതിലുള്ള പങ്കുവയ്ക്കൽ സാധ്യതയും തള്ളിക്കളയാനാവില്ല.