നഗരസഭ യു.ഡി.എഫ് നിലനിർത്തി
എസ്. സതീഷ്കുമാർ
വൈക്കം: നഗരസഭയിൽ യു.ഡി.എഫ് ഭൂരിപക്ഷം നിലനിർത്തി. കഴിഞ്ഞ തവണത്തേ പോലെ തന്നെ ആർക്കും കേവലഭൂരിപക്ഷമില്ല. 27 വാർഡുകളിൽ 13 ഇടത്താണ് യു.ഡി.എഫ് ജയിച്ചത്. എൽ.ഡി.എഫ് 9 സീറ്റിൽ വിജയിച്ചു. ബി.ജെ.പി മൂന്ന് വാർഡുകളിൽ വിജയിച്ചു. യു.ഡി.എഫിൽ വിജയിച്ച 13 പേരും കോൺഗ്രസ് സ്ഥാനാർത്ഥികളാണ്. എൽ.ഡി.എഫിൽ സി.പി.ഐ അഞ്ചും സി. പി. എം രണ്ട് സ്വതന്ത്രരടക്കം നാലും സീറ്റുകളിലാണ് വിജയിച്ചത്. ബി.ജെ.പി വിമത സ്ഥാനാർത്ഥിയും 22-ാം വാർഡ് കൗൺസിലറുമായ ഗിരിജാകുമാരി അതേ വാർഡിലും കഴിഞ്ഞ തവണ സി.പി.എം വിമതയായി നിന്ന് വിജയിച്ച എ.സി.മണിയമ്മ 13-ാം വാർഡിലും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചു. നിലവിലെ നഗരസഭ ചെയർപേഴ്സൻ പ്രീത രാജേഷും വൈസ് ചെയർമാൻ പി. ടി. സുഭാഷും പരാജയപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച് നഗരസഭാ ഭരണത്തിൻ്റെ അവസാനകാലത്ത് യു.ഡി.എഫിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ് എൽ.ഡി.എഫിനൊപ്പം ചേർന്ന സിന്ധു സജീവൻ 15-ാം വാർഡിൽ നിന്ന് സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻ്റും നിലവിൽ കൗൺസിലറുമായ എം.കെ. മഹേഷ് 20-ാം വാർഡിൽ നിന്ന് വിജയിച്ചു.
വിജയിച്ചവർ
വാർഡ് 1 കാരയിൽ

പ്രീത അനിൽ കുമാർ (സി.പി.ഐ)
2: ഉദയനാപുരം

രതി മഹേശൻ (കോൺഗ്രസ്)
3: കാരുവള്ളി

ഇടവട്ടം ജയകുമാർ (കോൺഗ്രസ്)
4: പെരിഞ്ചില

ഗീത പുരുഷൻ (കോൺഗ്രസ്)
5: ചാലപ്പറമ്പ്

പി.ടി. രാജേഷ് (സി.പി.എം)
6: ഇൻഡസ്ട്രിയൽ

ഹരിദാസൻ നായർ (സി.പി.എം)
7: ലിങ്ക് റോഡ്

അനീഷ് (ബി.ജെ.പി)
8: ചീരംകുന്നുംപുറം

വി. അനൂപ് (കോൺഗ്രസ്)
9: ചുള്ളിത്തറ

വി.അമ്പിളി (ബി.ജെ.പി)
10: ഫയർ സ്റ്റേഷൻ

മാധുരി കെ.എൻ. (കോൺഗ്രസ്)
11: ആറാട്ടുകുളം

സുശീല. ബി (സി.പി.ഐ)
12: മുരിയൻകുളങ്ങര

രേണുക രതീഷ് (കോൺഗ്രസ്)
13: അയ്യർകുളങ്ങര

എ.സി. മണിയമ്മ (സ്വതന്ത്ര)
14: കവരപ്പാടി

വിജിമോൾ (കോൺഗ്രസ്)
15: തോട്ടുവക്കം

സിന്ധു സജീവൻ (സി.പി.എം സ്വതന്ത്ര)
16, തുരുത്തിക്കര

അബ്ദുൽസലാം റാവുത്തർ (കോൺഗ്രസ്)
17: കായിപ്പുറം

സീമാ സുധീരൻ (സി.പി.ഐ)
18: മുനിസിപ്പൽ

റെജിമോൾ പ്രദീപ് (സി.പി.ഐ)
19: മൂകാംബികച്ചിറ

അനിൽകുമാർ എം.ആർ (സി.പി.എം സ്വതന്ത്രൻ)
20: ജവഹർ

എം. കെ. മഹേഷ് (ബിജെപി)
21: ചെത്തിമംഗലം

ഡി. രഞ്ജിത് കുമാർ (സിപിഐ)
22: ടൗൺ

കെ.ബി. ഗിരിജാകുമാരി (സ്വതന്ത്ര)
23: ആശുപത്രി

സോണി സണ്ണി (കോൺഗ്രസ്)
24: ഇ.വി.

ആര്‍. സൗദാമിനി അഭിലാഷ് (കോൺഗ്രസ്)
25: വയനവേലി

ബി. രാജശേഖരൻ (കോൺഗ്രസ്)
26: കോവിലകത്തുംകടവ്

അംബികാ രാജേന്ദ്രൻ (കോൺഗ്രസ്)
27: പോളശ്ശേരി

പി.ഡി. പ്രസാദ് (കോൺഗ്രസ്)