നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു
തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സമാപിച്ചു. സംസ്ഥാനത്ത് പരക്കെ കനത്ത പോളിംങാണ് രേഖപ്പെടുത്തിയതെന്നാണ് ഒടുവിൽ പുറത്തുവരുന്ന കണക്ക്. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് പോളിങ്ങിന് സാരമായി ബാധിച്ചിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്ന ആറുമണിക്ക് വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് എത്തിയ എല്ലാവർക്കും ടോക്കൺ നൽകിയിട്ടുണ്ട്. വോട്ട് ചെയ്യാൻ കാലതാമസം നേരിടുന്നതും പലയിടത്തും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
Comments ()