|
Loading Weather...
Follow Us:
BREAKING

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
അപകടത്തിൽപ്പെട്ട ബൈക്ക്

വൈക്കം: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുഉണ്ടായ അപകടത്തിൽ യുവാവി ദാരുണാന്ത്യം. കുമരകം പത്തിൽ വീട്ടിൽ സുഖ്ലാലിൻ്റെ മകൻ ആശിഷ് ലാൽ (26) ആണ് മരിച്ചത്. വെച്ചൂർ കൈപ്പുഴമുട്ട് പാലത്തിന് സമീപം ഞായറാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. കുമരകം ഭാഗത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് വരികയായിരുന്നു യുവാവ്. വളവിൽ നിയന്ത്രണം വിട്ട് ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരന്നു. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമരകത്തെ സ്റ്റാർ ഹോട്ടലിലെ ജീവനക്കാരനാണ് മരിച്ച ആശിഷ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.