|
Loading Weather...
Follow Us:
BREAKING

നിയുക്ത പഞ്ചായത്ത് അംഗം ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും ഭീഷണിപ്പെടുത്തിയതായി പരാതി

നിയുക്ത പഞ്ചായത്ത് അംഗം ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും ഭീഷണിപ്പെടുത്തിയതായി പരാതി
വിജയകുമാരി

എസ്. സതീഷ്കുമാർ

തലയോലപ്പറമ്പ്: സി.പി.എമ്മിനെതിരെ കോൺഗ്രസ് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച നിയുക്ത പഞ്ചായത്ത് അംഗം ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തെന്ന് പരാതി. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ജയിച്ച അമ്പിളി മായാത്മജനെതിരെയാണ് തലയോലപറമ്പ് പോലീസിലും മുഖ്യമന്ത്രിക്കുമടക്കം വിധവയായ വീട്ടമ്മപരാതി നൽകിയിരിക്കുന്നത്. വടയാർ കാളിവേലിൽ വിജയകുമാരിക്കും ബധിരയും മൂകയുമായ മകൾ അനീഷയ്ക്കും നേരെ ഇവർ അസഭ്യവർഷവും അക്രമവും നടത്തിയതായാണ് പരാതി. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വിജയകുമാരിയും മകളും പ്രവർത്തനത്തിനിറങ്ങിയതിന്റെ വിരോധമാണ് അക്രമണത്തിന് കാരണമെന്ന് പറയുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഇവർ വിജയകുമാരിയുടെ വീട്ടിലെത്തി ഭീഷണിയും കൈയ്യേറ്റവു നടത്തിയതെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബന്ധുക്കളായ പ്രായുള്ളവരെ വിജയകുമാരി ബൂത്തിലെത്തിച്ചിരുന്നു. കള്ളവോട്ടു ചെയ്യിപ്പിച്ചെന്ന് പ്രചരിപ്പിക്കുകയും വിജയകുമാരിയുടെ
വീട്ടിലെത്തി പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഇവരെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായാണ് ആക്ഷേപം. വീട്ടിലെത്തിയപ്പോൾ തർക്കത്തിനിടെ തടസം പിടിക്കാനെത്തിയ സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത മകളെ മർദ്ദിച്ചു എന്നും പറയുന്നു. മാസങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതിന് ശേഷം വിജയകുമാരിയും മകളും മാത്രമാണ് വീട്ടിൽ താമസം.

0:00
/0:45

നീയൊക്കെ എനിക്ക് വോട്ട് ചെയ്തില്ലല്ലോ, അതിൻ്റെ ഫലം ഞാൻ കാണിച്ചു തരാമെന്ന് പറഞ്ഞെന്നും വിജയകുമാരി പറയുന്നു. ഇതിനിടെ പോലീസിൽ പരാതി നൽകിയാൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്ന് ചില യു.ഡി.എഫ് നേതാക്കൾ വിജയകുമാരിയെ വിളിച്ചു പറഞ്ഞതായും പറയുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലടക്കം നിഷേധിക്കുമെന്ന വെല്ലുവിളിയും നിയുക്ത വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഉണ്ടായെന്നാണ് ആക്ഷേപം.. പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഊമയും ബധിരയുമായ പെൺകുട്ടിയെ മാനസികമായും കായികമായും ആക്രമിച്ച യു.ഡി.എഫിൻ്റെ നിയുക്ത പഞ്ചായത്ത് അംഗത്തിനെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് രംഗത്ത് എത്തിയിട്ടുണ്ട്. 2015- 20 കാലത്ത് പഞ്ചായത്ത് അംഗമായിരുന്നു പരാതിക്കാരിയായ വിജയകുമാരി. എന്നാൽ സംഭവം നിഷേധിക്കുന്ന നിയുക്ത പഞ്ചായത്ത് അംഗംഅമ്പിളി മായാത്മജൻ, പരാതി വ്യാജമാണെന്നും തികച്ചും രാഷ്ട്രിയ പ്രേരിതമാണെന്നുമാണ് പറയുന്നത്.