🔴 BREAKING..

നവീകരിച്ച മെഡിക്കൽ ലാബും, ഇമേജിംഗ് സെന്ററും ഉദ്ഘാടനം നാളെ

വൈക്കം:  വൈക്കം താലൂക്ക് അർബൻ വെൽഫെയർ കിസ്‌ക്കോ ഡയഗ്‌നോസ്റ്റിക് സെന്റർ വടക്കേനടയിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മെഡിക്കൽ ലാബും, ഇമേജിംഗ് സെന്ററും ശനിയാഴ്ച്ച വൈകിട്ട് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന സമ്മേളനത്തിൽ താലൂക്ക് അർബൻ വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. ദന്തൽ യൂണിറ്റ് മന്ത്രി പി. പ്രസാദും, ഫുളളി ഓട്ടോമേറ്റഡ് ലബോറട്ടറി സി.കെ. ആശ എം എൽ എയും, ഡിജിറ്റൽ എക്സ്‌റേ യൂണിറ്റ് അഡ്വ.മോൻസ്‌ജോസഫ് എം എൽ എയും, ആൾട്രാ സൗണ്ട് സ്‌കാനിംഗ് സെന്റർ സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാറും, കഫേത്തീരിയ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷും ഉദ്ഘാടനം ചെയ്യും.