ഓർക്കണേ...
എസ്. സതീഷ്കുമാർ
വൈക്കം: ഓർക്കണേ...
2026 പുതുവർഷം തുടങ്ങുമ്പോൾ ഓർമ്മിക്കേണ്ടത്.
പാൻകാർഡ് ആധാറുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്തവർ ഇന്ന് തന്നെ ചെയ്യണം. അല്ലെങ്കിൽ നാളെ മുതൽ പാൻ കാർഡ് വേസ്റ്റാകും. ബാങ്ക് ഇടപാടുകളെ ഇത് ബാധിക്കും. പിന്നെ ആയിരം രൂപ പിഴയൊടുക്കിയാൽ മാത്രമെ പാൻ കാർഡും ആധാറുമായി ബന്ധപ്പെടുത്താനാകൂ. എന്നാൽ 2024 ഒക്ടോബർ ഒന്നിന് ശേഷം പാൻ എടുത്തവർക്ക് പിഴയിൽ ഇളവ് കിട്ടും. ആദായ നികുതി വകുപ്പിൻ്റെ ഇ പോർട്ടൽ വഴി ഇന്ന് തന്നെ പാൻകാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കണേ...
നാളെ മുതൽ ബിവറേജ് കൺസ്യുമർ ഫെഡ് ഷോപ്പുകളിൽ പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം കൊടുക്കേണ്ടി വരും. എന്നാൽ കുപ്പി കേരളത്തിലെ ഏത് മദ്യഷോപ്പിൽ കൊടുത്താലും 20 രൂപ മടക്കി കിട്ടും. പരീക്ഷണാടിസ്ഥാനത്തിൽ ചിലയിടങ്ങളിൽ നടത്തിയ പദ്ധതി നാളെ മുതൽ കേരളത്തിലാകെ നടപ്പാക്കുയാണ്. ഓർക്കണേ... പുതുവർഷത്തിൽ പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങാൻ പോകുമ്പോൾ 20 രൂപ അധികം കരുതണം.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ് മദ്യപാനം ആരോഗ്യത്തിന് ഹാനികരം)