ഓറഞ്ച് നിറത്തിൽ പൂർണ്ണചന്ദ്രൻ
എസ്. സതീഷ്കുമാർ
വൈക്കം: 2026 ലെ ആദ്യ പൂർണ്ണ ചന്ദ്രൻ ഇന്നലെ ഓറഞ്ചായി പ്രത്യക്ഷപ്പെട്ടു. ഈ വർഷത്തെ ആദ്യ പൂർണ്ണ ചന്ദ്രനാണ് ഓറഞ്ച് വർണ്ണത്തിൽ കാണപ്പെട്ടത്. സൂര്യനും ചന്ദ്രനും ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതു കൊണ്ടാണ് ഓറഞ്ച് മൂൺ ദൃശ്യമാകുന്നത്. സൂപ്പർ മൂൺ സമയത്ത് അടുത്തായി സൂര്യനും വരുന്നത് കൊണ്ടാണ് ചന്ദ്രൻ ഓറഞ്ചായി മാറുന്നത്. ജനുവരി മൂന്നിന്, അതായത് ഇന്നലെ സന്ധ്യയോടെ ആണ് ഈ വർഷം ആദ്യമായി ഓറഞ്ച് പൂർണ്ണചന്ദ്രൻ നമുക്ക് ദൃശ്യമായത്.
0:00
/0:50
ഇതിന് വൂൾഫ് മൂൺ എന്നും ചില രാജ്യങ്ങളിൽ പറയും. ചന്ദ്രൻ കൂടുതൽ വലുപ്പത്തിലും തെളിച്ചത്തിലും ദൃശ്യമാകുന്ന ദിവസം ഈ വർണ്ണത്തിൽ കാണുന്നതിൻ്റെ 2026 ലെ ആദ്യ രാത്രിയാണ് ഇന്ന്. ആ ദൃശ്യ ഭംഗിയാണ് വൈക്കം വാർത്ത നൽകുന്നത്.