ഓര്‍ശ്ലേം പബ്ലിക്ക് സ്‌കൂളിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു
വൈക്കം: ഉദയനാപുരം ഓര്‍ശ്ലേം പബ്ലിക്ക് സ്‌കൂളിന് പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെയും ഹാളിന്റെയും ഉദ്ഘാടനം ഓര്‍ശ്ലേം മേരി ഇമ്മാക്കുലേറ്റ് പള്ളി സഹ വികാരി ഫാദര്‍ ഷിബു ചാത്തനാട് നിര്‍വ്വഹിച്ചു. സ്‌കൂളിന്റെ വികസനം ഉദയനാപുരം പഞ്ചായത്തിലെ പിന്നോക്ക മേഖലയ്ക്കും ഇടവക പള്ളിക്കും വലിയ നേട്ടമാണെന്ന് ഫാദര്‍ ഷിബു ചാത്തനാട് പറഞ്ഞു. സമ്മേളനത്തില്‍ ട്രസ്റ്റിമാരായ അഡ്വ. ജയിംസ് കടവന്‍, പി.ഡി. മാത്യു, റെജോ കടവന്‍, പ്രധാന അധ്യാപിക ദീപ പ്രേംചന്ദ്, പഞ്ചായത്ത് മെമ്പര്‍മാരായ ശരത് ടി. പ്രകാശ്, രാധാമണി സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.