ഓടകളില്ല, പെയ്ത്ത് വെള്ളം നിറഞ്ഞ് റോഡുകള്‍ തകരുന്നു

വൈക്കം: കുണ്ടും കുഴിയുമായി തകര്‍ന്ന് പെയ്ത്ത് വെള്ളത്തില്‍ മുങ്ങിയ കോവിലകത്തും കടവ്-കണിയാം തോട് റോഡ് ഗതാഗതത്തിനും കാല്‍നട യാത്രയ്ക്ക് പോലും തടസ്സമായത് പ്രദേശവാസികളെ ദുരിതത്തിലാക്കി. റോഡില്‍ നിറയുന്ന അധികജലം ഒഴുകി പോകുവാന്‍ ഓടകളില്ലാത്തതാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്. വൈക്കം നഗരസഭയുടെ 25-26 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡണിത്. തൊഴില്‍ - വൃവസായ മേഖലയായ കോവിലകത്തും കടവ് മത്സൃ മാര്‍ക്കറ്റിനെയും തീരദേശ മേഖലയായ പനമ്പുകാട് പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാര്‍ഗ്ഗമാണ് പെയ്ത്ത് വെള്ളത്തില്‍ മുങ്ങിയത്. താലൂക്ക് ഗവ. ആയുര്‍വേദ ആശുപത്രി, വാര്‍വിന്‍ സ്‌കൂള്‍, വെസ്റ്റ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ലിസൃൂ ഇംഗ്ലീഷ് സ്‌കൂള്‍, പോളശ്ശേരി എല്‍.പി.എസ്, ഗവ. ഗേള്‍സ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലേക്ക് പോയിവരുന്ന വിദൃാര്‍ത്ഥികളും, ആയുര്‍വേദ ആശുപത്രിയിലേക്ക് വന്ന് പോകുന്ന രോഗികളും, തകർന്ന റോഡ് മൂലം വിഷമിക്കുകയാണ്. വേമ്പനാട്ട് കായലും കണിയാംതോടുമായി ചേര്‍ന്ന് കിടക്കുന്ന റോഡിന്റെ ഓരങ്ങളില്‍ ഇതുവരെ ഓടകള്‍ നിര്‍മിച്ചിട്ടില്ല. റോഡില്‍ നിറയുന്ന മഴവെളളവും, ഒഴുകിയെത്തുന്ന മാലിനൃങ്ങളും റോഡില്‍ കെട്ടിനില്‍ക്കുന്ന സ്ഥിതിക്ക്. റോഡിനോട് ചേര്‍ന്ന കിടക്കുന്ന കണിയാംതോട്ടിലേക്കും വേമ്പനാട്ടു കായലിലേക്കും ഓടകള്‍ നിര്‍മിച്ച് പെയ്ത്ത് വെള്ളം ഒഴുകി പോവാന്‍ സൗകരൃമൊരുക്കിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകുന്നതോടൊപ്പം സമീപ റോഡുകള്‍ക്കും സംരക്ഷണമാകും. ഈ വിഷയത്തിൽ നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അടിന്തര ഇടപെടൽ വേണമെന്ന് നാട്ടുകാര്‍ ആവശൃപ്പെട്ടു.