ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു
വൈക്കം: വൈക്കം വെച്ചൂർ റോഡിൽ തോട്ടകത്ത് ഓട്ടോറിക്ഷയും തടി കേറ്റി വന്ന മിനിലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.
0:00
/0:32
വൈക്കം ഭാഗത്തേക്ക് വന്ന ഓട്ടോയിൽ എതിർദശയിൽ വന്ന ലോറി ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. മുൻഭാഗത്തെ ടയർ ഒടിഞ്ഞു മാറിയ നിലയിലാണ്. ആലുവ ആർ.ടി.ഒ ഓഫീസിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് ഓട്ടോറിക്ഷ. അപകടത്തിൽപ്പെട്ട ഡ്രൈവറെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ലോറിയിൽ ഉണ്ടായിരുന്നവർ തന്നെയാണ് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചത്.
Comments ()