ഒടുവിൽ നഗരസഭ കണ്ണുതുറന്നു
എസ്. സതീഷ്കുമാർ
വൈക്കം: അഷ്ടമി ദിനങ്ങളിൽ അന്ധകാരതോടിന് സമീപം കുന്ന് കൂടി കിടന്ന മാലിന്യം നീക്കാൻ നഗരസഭയുടെ നടപടി. കണ്ണ് തുറന്ന നഗരസഭ നഗരത്തിൽ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്തു. വൈകിട്ട് മൂന്നരയോടെയാണ് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ചാക്കുകളിൽ റോഡരുകിൽ കിടന്ന മാലിന്യം വാഹനത്തിൽ നീക്കം ചെയ്തത്. അഷ്ടമി ദിനങ്ങളിൽ മാലിന്യം നീക്കാത്തതിനെ തുടർന്നുണ്ടായ പരാതി വൈക്കം വാർത്ത രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം നഗരസഭയിൽ ചർച്ചയായതിനെ തുടർന്നാണ് നടപടി.
0:00
/0:13
അന്ധകാര തോടിന് സമീപത്തെ നഗരസഭ ശുചിമുറിക്ക് മുന്നിലാണ് പ്രധാന റോഡിൽ നിന്ന കാലാക്കൽ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഗതഗത തടസമുണ്ടാക്കി മലിനജലം ഒഴുകുന്ന നിലയിൽ ദിവസങ്ങളായി മാലിന്യം ചാക്കുകൾ കൂട്ടിയിട്ടിരുന്നത്. നഗരസഭയുടെ അനാസ്ഥക്കെതിരെ പ്രദേശവാസികളും പരാതിയുമായി രംഗത്ത് എത്തിയിരുന്നു