വൈക്കത്ത് ഓക്സിജന്റെ ഷോറുമിൽ തീപിടുത്തം
ആർ. സുരേഷ്ബാബു
വൈക്കം: വൈക്കം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ഓക്സിജന്റെ ഷോറുമിൽ തീപിടുത്തമുണ്ടായി. വൈകിട്ട് 5 മണിയോടെ ഷോറുമിലെ ജനറേറ്ററിനാണ് തീപിടിച്ചത്.
0:00
/0:26
ജനറേറ്റർ പൂർണമായും കത്തിനശിച്ചു. ചാർജ് ഓഫിസർ കെ.ആർ. രാജേഷിന്റെ നേതൃത്വത്തിൽ വൈക്കത്തെ രണ്ട് അഗ്നിശമനമന യൂണിറ്റുകൾ എത്തി തീ കൂടുതൽ വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നറിയുന്നു.
Comments ()