പെരുമ്പാമ്പിനെ പിടികൂടി
എസ്. സതീഷ്കുമാർ
ഉദയനാപുരം: വൈക്കപ്രയാർ പടിക്കത്തറ വിശ്വംഭരന്റെ വീടിൻ്റെ സമീപത്ത് തോട്ടിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഉദയനാപുരം പഞ്ചായത്ത് അഞ്ചാം വാർഡിൽ ആണ് പാമ്പിനെ കണ്ടത്.
0:00
/0:26
വൈകിട്ട് നാലുമണിയോടെ കുട്ടികൾ ഇട്ട ചെറിയ വലയിൽ പാമ്പ് കുരുങ്ങിയ നിലയിലായിരുന്നു കണ്ടത്. എലിയെ വിഴുങ്ങിയ ശേഷം മുള്ള നിലയിൽ മനക്കൽ കലുങ്ക് സമീപം മൂവാറ്റുപുഴയുടെ പുഴയാറിന്റെ ഇടത്തോടിലാണ് പാമ്പ് വലയിൽ കുടുങ്ങിയത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗം ദേവലാൽ വൈക്കം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഫോറസ്റ്റ് വിഭാഗത്തെയും വിവരമറിയിച്ചിരുന്നു. തുടർന്ന് ആറരയോടെ മലമ്പാമ്പിനെ സ്നേക് റസ്ക്യൂ ടീം അംഗം പാമ്പിനെ പിടികൂടി.