|
Loading Weather...
Follow Us:
BREAKING

പക്ഷിപ്പനി: വ്യാപനം തടയാൻ പക്ഷികളെ കൊന്നൊടുക്കും

പക്ഷിപ്പനി: വ്യാപനം തടയാൻ പക്ഷികളെ കൊന്നൊടുക്കും

കോട്ടയം: പക്ഷിപ്പനി വ്യാപനം തടയാൻ ആലപ്പുഴ–കോട്ടയം ജില്ലകളിൽ 19,881 പക്ഷികളെ കൊന്നൊടുക്കും.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവിടങ്ങളിലെ 19,881 ഓളം വളർത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനിച്ചത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊല്ലുന്നത്. ഇവിടങ്ങളിൽ പക്ഷികളുടെ കൈമാറ്റത്തിനും മാംസം മുട്ട ഉപയോഗത്തിനും നിയന്ത്രണമുണ്ട്. തകഴി, പുന്നപ്ര സൗത്ത്, കാർത്തികപ്പള്ളി, കരുവാറ്റ, നെടുമുടി, പുറക്കാട്, ചെറുതന, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തുകളിലും കോട്ടയത്ത് മാഞ്ഞൂർ, വേളൂർ, കല്ലുപറമ്പ് എന്നിവടങ്ങളിലുമാണ് രോഗബാധ പക്ഷികളിൽ കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ കോഴികൾക്കും താറാവുകൾക്കും, കോട്ടയത്ത് കോഴികൾക്കും കാടകൾക്കുമാണ് രോഗബാധ. ക്രിസ്മസ് - ന്യൂ ഇയർ കാലത്ത് താറാവുകൾ കൂട്ടത്തോടെ നഷ്ടപ്പെടുന്നത് കർഷകരെ ആശങ്കയിലാക്കി. മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇതുവരെ മനുഷ്യരിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.