പള്ളിമേടയിൽ വെള്ളിമൂങ്ങകൾ
എസ്. സതീഷ്കുമാർ
തലയോലപ്പറമ്പ്: പള്ളിമേടയിലെ വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ കൗതുകമാകുന്നു. തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളിയുടെ മേടയിലാണ് നാല് വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ. മൂങ്ങകളുടെ ശബ്ദം കേട്ടാണ് ഇടവക വികാരി പരിശോധന നടത്തിയത്. നാല് വെള്ളിമൂങ്ങകളെ ഒരുമിച്ചുള്ള കൗതുക കാഴ്ച ഇതോടെ നാട്ടുകാരുമറിഞ്ഞു. പള്ളിമേടയിലെ സൺഷേഡിന് താഴെ ജനൽ പാളിയോട് ചേർന്ന് ഇരുൾ മൂടിയ മൂലയിലാണ് നാല് വെള്ളിമുങ്ങ കുഞ്ഞുങ്ങൾ ഉള്ളത്. വാർത്തകളിൽ പതിവായി ഇടം പിടിക്കുന്ന വെള്ളിമൂങ്ങകൾ നാലെണ്ണത്തിനെ കുഞ്ഞുങ്ങളെ ഒരുമിച്ച് കണ്ടതിൻ്റെ കൗതുകത്തിലാണ് വിവരമറിഞ്ഞ് പള്ളിയിലെത്തുന്നവർ. വെള്ളിമൂങ്ങകൾ സംരക്ഷിത വിഭാഗത്തിൽ പെട്ടതായതിനാൽ ഫോറസ്റ്റ് അധികൃതരെ അറിയിച്ച് കാത്തിരിക്കുകയാണ് പള്ളി അധികാരികൾ.