|
Loading Weather...
Follow Us:
BREAKING

പണം തട്ടിപ്പ്: പ്രതികൾ അറസ്റ്റിൽ

പണം തട്ടിപ്പ്: പ്രതികൾ അറസ്റ്റിൽ
പണം തട്ടിപ്പ് കേസിൽ പോലീസ് അറസ്റ് ചെയ്ത മഹേഷ്, വിജി എന്നിവർ

എസ്. സതീഷ്കുമാർ

കടുത്തുരുത്തി: വൃദ്ധ ദമ്പതികളിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ കടുത്തുരുത്തി പോലീസിന്റെ പിടിയിലായി. സൗഹൃദം നടിച്ച് വിശ്വാസം നേടിയെടുത്ത ശേഷം വൃദ്ധ ദമ്പതികളുടെ പക്കൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. 38 കാരനായ മാഞ്ഞൂർ സ്വദേശി മഹേഷ്, 37 കാരിയായ വിജി എന്നിവരാണ് പിടിയിലായത്. പ്രതികൾ മക്കൾ ഇല്ലാത്ത മാഞ്ഞൂർ സ്വദേശികളായ വൃദ്ധ ദമ്പതികളോട് അടുപ്പം സ്ഥാപിച്ചു വിശ്വാസം പിടിച്ചു പറ്റി എസ്.ബി.ഐ. കുറുപ്പന്തറ ബ്രാഞ്ചിൽ സ്ഥിര നിക്ഷേപം ഇട്ടിരുന്ന 60 ലക്ഷം രൂപയാണ് തട്ടിയത്. എറണാകുളത്തെ മറ്റൊരു ബാങ്കിൻ്റെ ബ്രാഞ്ചിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2024 ജൂലൈ മാസം മുതൽ ഉള്ള കാലയളവിൽ പല തവണകളായി ചെക്ക് മുഖാന്തിരവും മറ്റും പ്രതികളുടെ അക്കൗണ്ടിലേക്ക് 60 ലക്ഷം രൂപ മാറ്റിയായിരുന്നു തട്ടിപ്പ്. എറണാകുളത്തെ പലിശ കൂടുതൽ ലഭിക്കുന്ന ബ്രാഞ്ചിൽ നിക്ഷേപിച്ചതായി വ്യാജ രേഖ ചമച്ചു കാണിച്ച് ചതിച്ചെന്നുമാണ് കേസ്.