Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു കോട്ടയം ജില്ലയിൽ പോളിംഗ് 72.18 % സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം വൈക്കത്ത് പോളിംഗ് 64.46 % ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് സംസ്ഥാനത്ത് മികച്ച പോളിംഗ് വൈക്കം: പോളിംഗ് ബൂത്തുകളിലൂടെ... വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു കോട്ടയം ജില്ലയിൽ പോളിംഗ് 72.18 % സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം വൈക്കത്ത് പോളിംഗ് 64.46 % ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് സംസ്ഥാനത്ത് മികച്ച പോളിംഗ് വൈക്കം: പോളിംഗ് ബൂത്തുകളിലൂടെ... വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03%

എസ്. സതീഷ്കുമാർ

കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ  69.03%
പോളിംഗിനുശേഷം ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ കളക്ഷൻ സെന്ററായ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും തിരികെയെത്തിക്കുന്ന ഉദ്യോഗസ്ഥർ

നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ പിന്നിൽ കടുത്തുരുത്തിയാണ് 69.03.

നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം.

പാലാ - 74.94
കടുത്തുരുത്തി - 69.03
വൈക്കം - 79.31
ഏറ്റുമാനൂർ - 75.65
കോട്ടയം- 74.75
പുതുപ്പള്ളി - 72.70
ചങ്ങനാശേരി- 72.98
കാഞ്ഞിരപ്പള്ളി- 74.43
പൂഞ്ഞാർ- 75.62
(അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം)

പുലർച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിൻറെ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ പോളിംഗ് ബൂത്തുകളിലെയും പൊതുവായ നടപടിക്രമങ്ങൾ വീക്ഷിക്കുന്നതിന് കളക്ടറേറ്റിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം സജ്ജമാക്കിയിരുന്നു.
വോട്ടെടുപ്പ് പൂർത്തിയാക്കി തിരികെ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ വരണാധികാരികളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വോട്ടെണ്ണൽ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. അഞ്ചു കേന്ദ്രങ്ങളിലായാണ് ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിലെ വോട്ടെണ്ണൽ.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ:

പാലാ, കടുത്തുരുത്തി മണ്ഡലങ്ങൾ-കാർമൽ പബ്ലിക് സ്‌കൂൾ പാലാ.

ചങ്ങനാശേരി, പുതുപ്പള്ളി മണ്ഡലങ്ങൾ- എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി.

ഏറ്റുമാനൂർ, കോട്ടയം മണ്ഡലങ്ങൾ- എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം.

പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ-സെൻറ് ജോർജ് കോളജ്, അരുവിത്തുറ.

വൈക്കം മണ്ഡലം- ബസേലിയസ് കോളജ്, കോട്ടയം