തിരഞ്ഞെടുപ്പ്: ജില്ലയിൽ വിപുലമായ സുരക്ഷാ ക്രമീകരണം
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പോളിംഗ് ദിനത്തിലും സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വിപുല ക്രമീകരണങ്ങളാണ് കോട്ടയത്ത് ഒരുക്കുന്നത്
ജില്ലയിലെ 32 സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ കീഴിലും രണ്ട് പട്രോളിംഗ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ച് ഗ്രൂപ്പ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഡിവൈ.എസ്.പിമാരുടെ കീഴിലുള്ള സ്‌ട്രൈക്കർ ഫോഴ്‌സുകളും, ജില്ലാ പോലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന സ്‌ട്രൈക്കർ ഫോഴ്‌സും പ്രവർത്തിക്കുന്നുണ്ട്. ആകെ 4577 പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലത്തിനും സുരക്ഷക്കുമായി നിയോഗിച്ചിട്ടുള്ളതെന്ന് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് അറിയിച്ചു. 14 ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിൽ 1717 സ്പെഷ്യൽ ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് പോലീസ് സേനയെ വിന്യസിക്കുന്നത്.
പോളിംഗിനു ശേഷം കളക്ഷൻ സെന്ററുകളിലാണ് വോട്ടിംഗ് മെഷീനുകൾ എത്തിക്കുക. നാലു മണ്ഡലങ്ങളിൽ കളക്ഷൻ സെന്ററിൽ തന്നെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. അഞ്ചു മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റേണ്ടതുണ്ട്. ഒൻപതാം തീയതി തന്നെ ഇവ മാറ്റുന്നതിന് കേന്ദ്ര സായുധ പോലീസ് സേനയും പോലീസും സുരക്ഷയൊരുക്കും.
Comments ()