പൊങ്കാല സമര്‍പ്പണം ഭക്തി സാന്ദ്രമായി
വൈക്കം: മൂത്തേടത്തുകാവ് ദൈവത്തറ ധര്‍മ്മ ദൈവ ദേവീക്ഷേത്രത്തിലെ തിരുവാതിരാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ നടന്ന പൊങ്കാല സമര്‍പ്പണം ഭക്തി നിര്‍ഭരമായി. വൃതശുദ്ധിയോടെ എത്തിയ നിരവധി ഭക്തര്‍ ക്ഷേത്രനടയില്‍ ദേവിയ്ക്ക് പൊങ്കാല സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രസാദ ഊട്ടും നടന്നു. പൊങ്കാല സമര്‍പ്പണത്തിന്റെ ഭദ്രദീപ പ്രകാശനം ക്ഷേത്രനടയില്‍ തന്ത്രി മാമ്പ്ര ഭദ്രേശന്‍ നിര്‍വ്വഹിച്ചു. മേല്‍ശാന്തി മിഥുന്‍ ശാന്തി സഹകാര്‍മ്മികനായി. ക്ഷേത്രം പ്രസിഡന്റ് പി.വി. തങ്കച്ചന്‍, സെക്രട്ടറി കെ.എം. സന്തോഷ്, വൈസ് പ്രസിഡന്റ് മൃത്യുഞ്ജയന്‍, ജോയിന്റ് സെക്രട്ടറി ബിനു കുമാര്‍, മഹിളാ സമാജം പ്രസിഡന്റ് സരസ്വതി സുകുമാരന്‍, സെക്രട്ടറി വിനീത ബിനു കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.