Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം

പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ സമാപനം കുറിച്ച് വേമ്പനാട്ട് കായലിലെ ആറാട്ട്കടവില്‍ തന്ത്രി പി.വി സാലിയും മേല്‍ശാന്തി ആര്‍.ഗിരീഷും ആറാട്ട് ചടങ്ങ് നടത്തുന്നു

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ സമാപനം കുറിച്ചു തിങ്കളാഴ്ച രാവിലെ നടന്ന ആറാട്ട് എഴുന്നള്ളിപ്പും ആറാട്ട് പൂജയും ഭക്തിനിര്‍ഭരമായി. ആറാട്ട് ബിംബം തന്ത്രിയും മേല്‍ശാന്തിയും ഭക്തജനങ്ങളും ചേര്‍ന്ന് വേമ്പനാട്ട് കായലിന്റെ ആറാട്ട് കടവിലേക്ക് എഴുന്നള്ളിച്ചു. ആറാട്ട് കടവില്‍ നടന്ന പൂജകള്‍ക്ക് തന്ത്രി പി.വി സാലി പുത്തന്‍പുര, മേല്‍ശാന്തി ആര്‍.ഗിരീഷ്, സഹതന്ത്രി പി.വി ശ്രീകുട്ടന്‍ എന്നിവര്‍ മുഖ്യകാര്‍മ്മികരായിരുന്നു. ആറാട്ടിന് ശേഷം ബിംബം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വഴിയോരങ്ങളില്‍ ദീപങ്ങള്‍ തെളിയിച്ച് ഭക്തര്‍ വരവേല്‍പ് നല്‍കി. ക്ഷേത്രം ഭാരവാഹികളായ എന്‍.ടി സണ്ണി, എന്‍.കെ ബാബു, സി.എസ് നാരായണന്‍കുട്ടി, പി.ആര്‍ വിശ്വകുമാര്‍, ടി.ഡി രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.