പരിശോധനയ്ക്കിടെ മോഷ്ടാവ് പിടിയിൽ
വൈക്കം: ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്നയാൾ വെള്ളൂർ പോലീസിൻ്റെ പിടിയിലായി. കരമന ചെറുകാട് ശരത് ഭവനിൽ 57 കാരനായ മുരുകനാണ് പിടിയിലായത്. വെള്ളൂർ പോലീസിൻ്റെ പരിശോധനക്കിടെ കഴിഞ്ഞ രാത്രി സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ട്രയിനിൽ മോഷണം നടത്തിയ ബാഗ് കണ്ടത്. ഇതിൽ യാത്രക്കാരൻ്റെ ഫോണും പണവും കണ്ടെത്തി. ഫോണിൻ്റെ ഉടമയുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് പറഞ്ഞത്. എണ്ണായിരം രൂപയും ഫോണും മറ്റ് സാധനങ്ങളും ബാഗിൽ ഉണ്ടായിരുന്നതായിട്ടാണ് പറഞ്ഞതെങ്കിലും ഫോണും നാലായിരത്തോളം രൂപയും മാത്രമാണ് മോഷ്ടാവിൽ നിന്ന് കണ്ടെത്താനായത്. മുരുകനെ റയിൽവേ പോലീസിന് കൈമാറി. ഇയാൾ ട്രയിനിൽ സ്ഥിരം മോഷണം നടത്തുന്നയാളാണെന്നാണ് റയിൽവേ പോലിസ് അറിയിച്ചത്.