|
Loading Weather...
Follow Us:
BREAKING

പ്രസിഡൻ്റുമാർ ചുമതലയേറ്റു

പ്രസിഡൻ്റുമാർ ചുമതലയേറ്റു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ കെ.കെ. ശശികുമാർ

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കത്തെ വിവിധ ഗ്രാമപഞ്ചായത്തുകളിലും ബോക്ക് പഞ്ചായത്തിലും ഭരണ സാരഥികൾ ചുമതലയേറ്റു.

വൈക്കം ബോക്ക് പഞ്ചായത്തിൽ സി.പി.എമ്മിലെ കെ.കെ. ശശികുമാറാണ് പ്രസിഡൻ്റ്. 14 ഡിവിഷനുകളുള്ള ഇവിടെ 13 ഡിവിഷനുകളും എൽ.ഡി.എഫ് ആണ് വിജയിച്ചത്. യു.ഡി.എഫിന് ഒരഗം മാത്രമാണുള്ളത്.

0:00
/0:52

14 വാർഡുകളുള്ള വെച്ചൂരിൽ വനിത സംവരണമായ പ്രസിഡൻ്റ് സ്ഥാനത്ത് സി.പി.എമ്മിലെ ബിന്ദു അജിയാണ് സ്ഥാനമേറ്റത്. എൽ.ഡി.എഫിന് 9 അംഗങ്ങളും യു.ഡി.എഫിന് നാലും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. ടി.വി. പുരം പഞ്ചായത്തിൽ സി.പി.ഐയിലെ എസ്.ബിജുവാണ് പ്രസിഡൻ്റ്. ടി.വി.പുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റാണ്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെയാണ് ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചത്.15 വാർഡുകളാണ് ഇവിടെയുള്ളത്.എൽ.ഡി.എഫ് 11, യു.ഡി.എഫ് 4 എന്നിങ്ങനെയാണ് കക്ഷിനില. തലയാഴത്ത് ലിജി സലഞ്ച് രാജ് ആണ് പ്രസിഡൻ്റ്. 16 വാർഡുകളുള്ള ഇവിടെ എൽ.ഡി.എഫിന് 10ഉം
യു.ഡി.എഫിന് 5 ഉം ഒരു സ്വതന്ത്രനുമാണുള്ളത്. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയനാണ്. ആകെ വാർഡുകളിൽ കക്ഷിനില തുല്യമാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും 8 വീതം.ഇവിടെ പ്രസിഡൻ്റ് സ്ഥാനം പട്ടികജാതി വനിത സംവരണമാണ് സംവരണ പ്രതിനിധി എൽ.ഡി.എഫിന് മാത്രമുള്ളതിനാലാണ് നറുക്കെടുപ്പെന്ന ഭാഗ്യപരീക്ഷണമില്ലാതെ സി.പി.എമ്മിലെ ആരതി പ്രസിഡൻ്റായത്. അതേ സമയം വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് കോൺഗ്രസിനെ ഭാഗ്യം തുണച്ചു. നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡൻ്റ് സ്ഥാനം കോൺഗ്രസിന് ലഭിച്ചു. 9-ാം വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസിലെ പി.സി തങ്കരാജ് വൈസ് പ്രസിഡൻ്റായി.
ഉദയനാപുരം പഞ്ചായത്തിൽ മുൻ പ്രസിഡൻ്റ് കൂടിയായ സി.പി.ഐയിലെ കെ.ജി. രാജു പ്രസിഡൻ്റായി ചുമതലയേറ്റു. എൽ.ഡി.എഫിന് 12ഉം യു.ഡി.എഫിന് 4ഉം, ബി.ജെ.പി ക്ക് ഒന്നും അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. ചെമ്പ് പഞ്ചായത്തിൽ യു.ഡി.എഫിലെ കെ.ജെ. സണ്ണിയാണ് പ്രസിഡൻ്റ്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 7 എന്നിങ്ങനെയാണ് കക്ഷിനില. തലയോലപറമ്പിൽ യു.ഡി.എഫിലെ ജോസ് വേലിക്കകം പ്രസിഡൻ്റാറായി ചുമതലയേറ്റു. ആകെ 17 വാർഡുകളിൽ യു.ഡി.എഫിന് 15 അംഗ ങ്ങളും എൽ.ഡി.എഫിന് 2 പേരുമാണ് ഇവിടെ ഉള്ളത്. വെള്ളൂർ പഞ്ചായത്തിൽ എൽ.ഡി.എഫിലെ സാജിത യൂസഫ് ആണ് പ്രസിഡൻ്റ്. 17 വാർഡുകളുള്ള ഇവിടെ എൽ.ഡി.എഫിന് 8ഉം യു.ഡി.എഫിന് 6ഉം ബി.ജെ.പിക്ക് ഒരാളുമാണ് അംഗബലം. രണ്ട് സ്വതന്ത്രരുമുണ്ട്.