പ്രതികളെ റിമാൻഡ് ചെയ്തു
വൈക്കം: ഉദയനാപുരം സർവ്വീസ് സഹകരണ ബാങ്കിൽ കയറി സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായ ഇരുമ്പുഴിക്കര സ്വദേശികളായ രണ്ട് പേരെ കോടതി റിമാൻ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതികളായ ഇരുമ്പൂഴിക്കര കണ്ണങ്കേരിൽ വീട്ടിൽ 36 കാരനായ ശ്രീകാന്ത്, കുര്യപ്പറമ്പിൽ വീട്ടിൽ 34 കാരനായ വിഷ്ണു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ ബാങ്ക് സെക്യൂറിറ്റി ജീവനക്കാരൻ അക്കരപ്പാടം സ്വദേശി 72 കാരൻ മോഹനൻ ചികിൽസയിലാണ്. ഇവർ ബാങ്കിൽ കയറി ആക്രമണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ വൈക്കം വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.