എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിനെതിരായ കയ്യേറ്റ ശ്രമത്തിൽ പ്രതിഷേധം രേഖപ്പെടുത്തി
വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിനെതിരായ കൈയ്യേറ്റ ശ്രമത്തിൽ പ്രതിഷേധം രേഖപ്പെടുത്തി എൻ.ഡി.എ വൈക്കം നിയോജക മണ്ഡലം ഇലക്ഷൻ കമ്മറ്റി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിലെ ബൂത്ത് സന്ദർശനത്തിൻ്റെ ഭാഗമായി ടി.വി പുരം പഞ്ചായത്തിലെ 122-ാം നമ്പർ ബൂത്തായ എസ്.എൻ.എൽ.പി സ്കൂൾ സന്ദർശിക്കുന്നതിനിടയിലാണ് സ്ഥാനാർത്ഥിക്ക് നേരെ കൈയ്യേറ്റം ഉണ്ടായാത്. പരാജയഭീതിയിൽ ഇടതുപക്ഷ ക്രിമിനൽ സംഘം സ്ഥാനാർത്ഥിയെന്ന പരിഗണനപോലും നൽകാതെയാണ് അക്രമം അഴിച്ചുവിട്ടത്. മതിയായ സംരക്ഷണം ഒരുക്കാൻ ക്രമസമാധാന ചുമതലയുള്ള പോലീസിന് പോലും സാധിക്കുന്നില്ലെന്ന് എൻ.ഡി.എ ഇലക്ഷൻ കമ്മറ്റി കുറ്റപ്പെടുത്തി. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കാത്ത പക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൻ.ഡി.എ ഇലക്ഷൻ കമ്മറ്റി ചെയർമാൻ പറഞ്ഞു.
Comments ()